Posts

Showing posts from July, 2022

ഗണിതം .... ഹൃദ്യം

 അതെ.. ഗണിതം ഹൃദയത്തോട് ചേർന്നു നിൽക്കുന്നു. അളവില്ലാതെ... ആകൃതിയില്ലാ തെ എന്തെങ്കിലും സങ്കല്പ്പിക്കാൻ കഴിയുമോ നമുക്ക്... ഏതൊരു കുട്ടിയും വലിപ്പവും എണ്ണവും മനസ്സിലാക്കി പഠന ലോകത്തിലേക്ക് കടന്നു വരുന്നു... എന്നിട്ടെന്തേ ഗണിതം എന്നു പേരെടുത്തു പറഞ്ഞു പഠിക്കുമ്പോൾ അതേ കുട്ടി അങ്കലാപ്പിലായിപ്പോകുന്നു ?                  ഇതിനൊരു മാറ്റം വരണ്ടേ...? വേണം... ഗണിതത്തെ കുട്ടികൾക്ക് സവേദനക്ഷമമാക്കുന്നതിൽ നമുക്കും (അധ്യാപകർക്കും രക്ഷിതാക്കൾക്കും) പങ്കാളികളാകാം ഹൃദയത്തോട് ചേർത്ത് കുഞ്ഞുങ്ങൾ ഗണിതം പഠിക്കട്ടെ...... ഗണിതം അവരുടെ ഭാഷകളിൽ ഒന്നാകട്ടെ... ഗണിതത്തിന്റെ സൗന്ദര്യം അവർ ആസ്വദിക്കട്ടെ..... " Pure Mathematics is , in it's own way, The poetry of Logical ideas "                                   @ Albert Einstein